2022ലെ അവസാന സൂര്യഗ്രഹണം ഇന്ന്; കേരളത്തില്‍ ദൃശ്യമാവുന്നത് ഇവിടെയെല്ലാം

2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകിട്ട് ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയിൽ കാണാനാവുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയിൽ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക. 

ജലന്ധറിൽ സൂര്യബിംബത്തിന്റെ 51 ശതമാനം മറയ്‌ക്കപ്പെടും.  കേരളത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം കാണാനാവുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും.  

അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് 

ഡൽഹിയിൽ 43.8 ശതമാനം ഗ്രഹണം കാണാനാകും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഗ്രഹണം കാണാൻ സാധിക്കും. മുംബൈയിൽ 24 ശതമാനമായിരിക്കും കാണാനാവുക. 

യൂറോപ്പിലും ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഏഷ്യയിലും ടിഞ്ഞാറൻ സൈബീരിയയിലും ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിനാവും ദൃശ്യമാവുക. ഏപ്രിൽ 30നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം.

സൂര്യനും ഭൂമിയ്‌ക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയുന്നതാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com