ഡോ. എം ആര്‍ ബൈജു പിഎസ്‌സിയുടെ പുതിയ ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 01:03 PM  |  

Last Updated: 26th October 2022 01:03 PM  |   A+A-   |  

mr_baiju

എം ആര്‍ ബൈജു

 

തിരുവനന്തപുരം: ഡോ. എം ആര്‍ ബൈജു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ ചെയര്‍മാനാകും. മന്ത്രിസഭായോഗമാണ് ബൈജുവിനെ പുതിയ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. 

നിലവിലെ പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ നിശ്ചയിച്ചത്. 

നിലവില്‍ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എം ടെക് ബിരുദധാരിയാണ് ഡോ. ബൈജു. എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 

തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളജിൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് പിഎസ് സി  അംഗമായി നിയമിതനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓണ്‍ലൈന്‍ റമ്മിയിലെ ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; പൊലീസുകാരനു സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ