വിദേശ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ ബിയര്‍ കുപ്പിയെറിഞ്ഞു; മുടി പിടിച്ചുവലിച്ചു; കോഴിക്കോട് നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 11:21 AM  |  

Last Updated: 26th October 2022 11:21 AM  |   A+A-   |  

gokulam_fc

ഗോകുലം വനിതാ ടീമംഗങ്ങള്‍ പരിശീലനത്തിനിടെ/ ഫെയ്‌സ്ബുക്ക്

 


കോഴിക്കോട്: ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെ അക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് നഗരസഭാ ജിവനക്കാരനായ അരുണ്‍ കുമാറിനെയാണ്് പൊലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് പരിശീലനം കഴിഞ്ഞ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു വിദേശതാരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. അരുണ്‍ കുമാര്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

താരങ്ങള്‍ക്ക് നേരെ ആദ്യം ഇയാള്‍ ബിയര്‍ കുപ്പി എറിഞ്ഞു. ഗ്ലാസ് ചില്ലുകളില്‍ കാലില്‍ തട്ടി രണ്ടുതാരങ്ങള്‍ക്ക് പരിക്കേറ്റതായും ഒരുതാരത്തിന്റെ മുടിയില്‍ പിടിച്ചുവലിച്ചതായും പൊലീസ് പറഞ്ഞു. കെനിയ, ഘാന എന്നിവിടങ്ങളിലുള്ള താരങ്ങള്‍ക്ക് നേരെയായിരുന്നു അരുണ്‍കുമാറിന്റെ ആക്രമണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്ന് കെഞ്ചിപ്പറഞ്ഞു; തടഞ്ഞുവച്ച് ബൈക്കിന്റെ ചാവിയൂരി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ