ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്‍ 

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
ശ്രീനിവാസന്‍, ഫയല്‍
ശ്രീനിവാസന്‍, ഫയല്‍

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയാണ് പിടിയിലായത്. വധഗൂഢാലോചനയില്‍ പങ്കാളിയായ അമീര്‍ അലി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com