കെഎസ്ആര്‍ടിസിയില്‍ എന്തിനാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സൗജന്യ യാത്ര?: ഹൈക്കോടതി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയം ജനപ്രതിനിധികള്‍ക്ക് എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എന്തിനാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. വിദ്യാര്‍ഥികള്‍, അംഗപരിമിതര്‍ ഉള്‍പ്പെടെ അര്‍ഹതയുള്ളവര്‍ക്ക് മാത്രം സൗജന്യ പാസുകള്‍ നല്‍കിയാല്‍ മതിയെന്നുമാണ് കോടതി വ്യക്തമാക്കുന്നത്. 

കെഎസ്ആര്‍ടിസിയുടെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായത്. കെഎസ്ആര്‍ടിസി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയം ജനപ്രതിനിധികള്‍ക്ക് എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. 

ഇത്തരത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് കെഎസ്ആര്‍ടിസി നഷ്ടം വരുത്തുകയാണെന്നും കോടതി ചോദിച്ചു. നിലവില്‍ ജനപ്രതിനിധികളായിരിക്കുന്നവര്‍ക്ക് പുറമെ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയാണ്.

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ് ജനപ്രതിനിധികള്‍ക്ക് എന്നും കോടതി ചോദിക്കുന്നു. നിലവില്‍ വിഷയത്തില്‍ കോടതിയുടെ പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇടക്കാല ഉത്തരവില്‍ ഉള്‍പ്പെടുമോ എന്ന് അറിയണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com