പൊലീസുകാരന്‍ മകളെ പീഡിപ്പിച്ചതായി അച്ഛന്‍, നിഷേധിച്ച് പെണ്‍കുട്ടി; പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th October 2022 08:45 AM |
Last Updated: 27th October 2022 08:45 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായി ജയില്‍വാസം അനുഭവിക്കേണ്ടിവന്ന പൊലീസുകാരനെ കുറ്റവിമുക്തനാക്കി കോടതി. ആലപ്പുഴയിലെ സിവില്‍ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ് എസ് അനൂപിനെയാണ് (40) തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്.
അച്ഛൻ പറഞ്ഞത് അനുസരിച്ചാണ് മൊഴി നൽകിയത് എന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞതോടെയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്. അനൂപ് വിതുര പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമം ഉണ്ടായതെന്നും പറഞ്ഞതോടെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി. എന്നാൽ അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. പൊലീസിനും ഇതേ മൊഴിയാണ് പെൺകുട്ടി നൽകിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താസമിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചതിന് അച്ഛനെതിരേ വിതുര പൊലീസ് കേസെടുത്തിരുന്നു. ഇത് പോലീസുകാരനായ തന്റെ ഇടപെടല്‍കാരണമാണെന്ന് ധരിച്ചാണ് പെണ്‍കുട്ടിയക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നാണ്
പ്രതിചേർക്കപ്പെട്ടിരുന്ന അനൂപ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ