നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; ആറ് കിലോയിലധികം പിടികൂടി 

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട. ആറ് കിലോയിലധികം സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട. ആറ് കിലോയിലധികം സ്വർണമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വർണം. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം വെച്ചിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com