ആക്രി കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട മിനിലോറിയുമായി കടന്നു; 24കാരന്‍ പിടിയില്‍

പുന്നയൂക്കുളം സ്വദേശി ഷാഫിയെ ആണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള  സംഘം അറസ്റ്റ് ചെയ്തത്
പിടിയിലായ പ്രതി ശ്രീജിത്ത്
പിടിയിലായ പ്രതി ശ്രീജിത്ത്

തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന മിനി ലോറി മോഷ്ടിച്ച 24കാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. പുന്നയൂക്കുളം സ്വദേശി ഷാഫിയെ ആണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള  സംഘം അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. 

ചാവക്കാട്   ഒരുമനയൂര്‍ ഒറ്റത്തെങ്ങ് ഭാഗത്തുളള തമിഴ്‌നാട് സ്വദേശിയുടെ ആക്രി കടയുടെ മുന്നില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക്  റിമാന്റു ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com