വിഴിഞ്ഞം സമരം നടക്കാത്ത കാര്യത്തിനായി; എങ്ങനെയെങ്കിലും കലാപം ഉണ്ടാക്കാന്‍ ശ്രമം; ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2022 03:47 PM  |  

Last Updated: 27th October 2022 03:48 PM  |   A+A-   |  

sivankutty

വി ശിവൻകുട്ടി, ഫയല്‍ ചിത്രം

 


തിരുവനന്തപുരം: നടക്കാത്ത കാര്യത്തിനായാണ് വിഴിഞ്ഞത്തെ സമരമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സമരസമതിയോട് അഭ്യര്‍ഥിക്കാനുള്ളത് വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുതെന്നാണ്. സമരത്തില്‍ നിന്ന് പിന്‍മാറണം. സമരസമിതി ഉന്നയിച്ച്  ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇനി കൂടുതല്‍ ആവശ്യം ഉണ്ടെങ്കില്‍ അതും എഴുതിത്തരട്ടെ. അത് നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇത് പലതവണ അറിയിച്ചിട്ടും സമരസമിതി അറിയിക്കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ സമരസമിതി തന്നെ രണ്ടായി. ഒന്ന് സമരം അവസാനിപ്പിക്കണെന്നവാശ്യപ്പെടന്നവരും, മറ്റൊരു കൂട്ടര്‍ വിഴിഞ്ഞം തുറമുഖം നിര്‍ത്തിയാലെ സമരം നിര്‍ത്തും എന്നുപറയുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ അങ്ങേയറ്റം സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. അവര്‍ ഭൂമിയോളം താഴുകയാണ്. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസിന് നേരെ ആക്രമണം നടക്കുകയാണ്. ഒരു കാരണവശാലും മത്സ്യതൊഴിലാളികളുമായി സംഘര്‍ഷമുണ്ടാകരുതെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പള്ളിയും അച്ചന്‍മാരും വേണ്ട'; വിഴിഞ്ഞം സമരവേദിയില്‍ അലന്‍സിയര്‍, തിരുത്തിച്ച് സമരക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ