ഒടുവിൽ കടുവ കുടുങ്ങി; ചീരാലുകാർക്ക് ആശ്വാസം, ബത്തേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി  - വിഡിയോ

ആരോഗ്യ പരിശോധനകൾക്ക് ശേഷം കടുവയെ ഉൾവനത്തിൽ തുറന്നുവിടും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൽപ്പറ്റ: വയനാട് ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയിരുന്ന കടുവ പിടിയിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ സുൽത്താൻബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പരിശോധനകൾക്ക് ശേഷം കടുവയെ ഉൾവനത്തിൽ തുറന്നുവിടും. 

ചീരാലിൽ ഒരു മാസത്തിനിടെ 13ഓളം വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ ഒടുവിൽ കടുവയെ കണ്ടത്. ഇതോടെ നാട്ടുകാർ പ്രദേശത്ത് രാപ്പകൽ സമരം പ്രഖ്യാപിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇന്നലെയാണ് സമരം അവസാനിപ്പിച്ചത്. മൂന്ന് കൂടുകൾ ഒരുക്കി 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാണ് കടുവയെ കണ്ടെത്താൻ ശ്രമം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com