മണിക്കൂറുകൾ വൈകി, പിന്നാലെ സാങ്കേതിക തകരാറും; തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം മസ്കറ്റിൽ തിരിച്ചിറക്കി

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി വൈകീട്ട് 3.30ഓടെയാണ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്ക​റ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. വിമാനം മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. 

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി വൈകീട്ട് 3.30ഓടെയാണ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് 45 മിനിറ്റിനുള്ളിൽ വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. 

വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com