പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണക്കടത്ത്; നെടുമ്പാശേരിയില്‍ യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2022 04:24 PM  |  

Last Updated: 30th October 2022 04:32 PM  |   A+A-   |  

Full emergency declared at Kochi airport

സിയാല്‍, ഫയല്‍ ചിത്രം

 

കൊച്ചി: പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

സിപ്പിനോട് ചേര്‍ത്ത് ഒരു അറ തയ്യാറാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് കൃത്യമായി നീരീക്ഷിച്ചത്. ട്രയല്‍ എന്ന രീതിയിലാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തിയത് എന്നാണ് കസ്റ്റംസിന്റെ സൂചന.

കഴിഞ്ഞ ദിവസങ്ങളിലായി ഗള്‍ഫില്‍ നിന്നെത്തുന്നവരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ എയര്‍പോര്‍ട്ടിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു; കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി ശുചിമുറിയില്‍ പ്രസവിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ