ചെരുപ്പിനുള്ളില്‍ തുന്നിച്ചേര്‍ത്തത് 1052 ഗ്രാം സ്വര്‍ണം; യുവാവ് കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

മാലിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി കുമാറാണ് പിടിയിലായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. മാലിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി കുമാറാണ് പിടിയിലായത്.

ചെരുപ്പിനുള്ളില്‍ മിശ്രിതമാക്കി തുന്നിച്ചേര്‍ത്താണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് 49 ലക്ഷം രൂപ വിലവരുന്ന 1052 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയാണ് ഇയാളെ കസ്റ്റംസ് പരിശോധിച്ചത്.

പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണക്കടത്ത്

പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

സിപ്പിനോട് ചേര്‍ത്ത് ഒരു അറ തയ്യാറാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് കൃത്യമായി നീരീക്ഷിച്ചത്. ട്രയല്‍ എന്ന രീതിയിലാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തിയത് എന്നാണ് കസ്റ്റംസിന്റെ സൂചന.

കഴിഞ്ഞ ദിവസങ്ങളിലായി ഗള്‍ഫില്‍ നിന്നെത്തുന്നവരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ എയര്‍പോര്‍ട്ടിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com