കോടിയേരിക്ക് പകരം ഗോവിന്ദന്‍ പിബിയില്‍?; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

ഗവര്‍ണര്‍ക്കെതിരായ പ്രതിരോധത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ സി പി എം ഇന്ന് പ്രഖ്യാപിക്കും
എം വി ഗോവിന്ദനും പിണറായി വിജയനും/ ഫെയ്‌സ്ബുക്ക്‌
എം വി ഗോവിന്ദനും പിണറായി വിജയനും/ ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുദിവസമായി നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് യോഗത്തില്‍ ചര്‍ച്ചയായി. ഗവര്‍ണര്‍ക്കെതിരായ പ്രതിരോധത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ സി പി എം ഇന്ന് പ്രഖ്യാപിക്കും. 

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വിഷയത്തില്‍ ബിജെപിക്കെതിരെ അണിനിരത്തുക എന്നതാണ് കേന്ദ്രക്കമ്മിറ്റി തീരുമാനം. 
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പാര്‍ട്ടികളുമായി ഇക്കാര്യം സംസാരിക്കും. 

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ഒഴിവിലേക്ക് പൊളിറ്റ് ബ്യൂറോയിലേക്ക് പുതിയ നേതാവിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ഗോവിന്ദനെ കേരള ഘടകം പിബിയിലേക്ക് സുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജന്‍, എ കെ ബാലന്‍, ഡോ. തോമസ് ഐസക്ക്, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് നേതാക്കള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com