'ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസിൽ കുടുക്കി'; എസ്ഐക്കെതിരെ പരാതിയുമായി അച്ഛനും മക്കളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2022 08:18 AM  |  

Last Updated: 31st October 2022 08:18 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോ​ഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി.  കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ്ഐ സമദിനെതിരെയാണ് മുൻ പഞ്ചായത്ത്‌ അംഗവും മക്കളും പരാതി നൽകിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

തന്റെ ഭാര്യയും സമദും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന്  എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

15കാരിയെ പീഡിപ്പിച്ചയാളെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു; ​യുവാവിനെ കണ്ടെത്തിയത് മലമുകളിൽ നിന്ന്, ​ഗുരുതരാവസ്ഥയിൽ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ