വഖഫ് നിയമനം; പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്ന് സഭയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2022 07:10 AM  |  

Last Updated: 01st September 2022 07:10 AM  |   A+A-   |  

kerala_assembly_2

കേരള നിയമസഭ


തിരുവനന്തപുരം: വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാൻ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ തീരുമാനിച്ചത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.

മുസ്ലീം ലീഗ്, സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്ന് നിയമസഭ പാസാക്കും. രണ്ട് സർക്കാർ പ്രതിനിധികളെ കൂടി വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചേർക്കുകയാണ് ലക്ഷ്യം. 

സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും. നിയമസഭ സമ്മേളനം ഇന്ന് പൂർത്തിയാകുന്നത്തോടെ ബില്ലിൽ ഗവർണ്ണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ. അതേസമയം, ബഫർ സോൺ പ്രശ്‍നം അടിയന്തര പ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷ ശ്രമിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടി; ട്രേഡ് യൂണിയന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയല്ല: പി രാജീവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ