സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് നല്‍കണം; വിവാഹത്തിന് സമ്മാനം വേണ്ട; ആര്യാ രാജേന്ദ്രന്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2022 07:36 AM  |  

Last Updated: 01st September 2022 07:36 AM  |   A+A-   |  

arya-sachin

ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹ നിശ്ചയ വേദിയില്‍


തിരുവനന്തപുരം: സെപ്തംബർ നാലിനാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും വിവാഹം. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം മുൻപിൽ നിൽക്കെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി എത്തുകയാണ് മേയർ. വിവാഹത്തിന് തങ്ങൾ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യർത്ഥനയായി കണക്കാക്കണമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. 

സ്‌നേഹോപഹാരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം. ഇതാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. എകെജി സെന്ററിൽ വച്ച് രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയരെ,

2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.
അത്തരത്തിൽ സ്‌നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിൻ

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും; സംസ്ഥാനത്ത് ഇന്നും മഴ കനക്കും,  ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ