'മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങള്‍; നിയമനം മെറിറ്റ് അടിസ്ഥാനത്തില്‍; ഒരുശ്വാസത്തില്‍ പോലും സുരേന്ദ്രന്‍ ഇടപെട്ടിട്ടില്ല'

മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍/ഫയല്‍
കെ സുരേന്ദ്രന്‍/ഫയല്‍

ആലപ്പുഴ: മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്നരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ദിവസം ഈ വാര്‍ത്ത കൊടുത്തത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഒരു ശ്വാസത്തില്‍ പോലും സുരേന്ദ്രനും ആരും ഇടപെട്ടിട്ടില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തെറ്റായ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ആ വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയിണമായിരുന്നു. നമ്മുടെ രാജ്യത്ത് ആരെയെങ്കിലും കളിപ്പിക്കാന്‍ പറ്റുമോ?. പ്രത്യേകിച്ച് തന്നെപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവര്‍ത്തകന്‍ അത്തരം സമീപം സ്വീകരിക്കുമെന്ന് ധരിക്കുന്നുവെങ്കില്‍ അതിന് നിങ്ങളെ കുറ്റം പറയുന്നില്ല. നേരത്തെ മകന്‍ കുഴല്‍പ്പണം കൊടുത്ത് എന്ന്് വാര്‍ത്ത കൊടുത്തവരാണ് നിങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു. . 

കേരളത്തിന്റെ വികസനത്തിന് സഹായകമായ നിലപാടാണ് മോജി സ്വീകരിക്കുന്നത്. കേരളത്തിന് സാധാരണനിലയില്‍ പരിചിതമല്ലാത്ത ഒരു രാഷ്്ട്രീയമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാത്തിനും കേന്ദ്രര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും കേന്ദ്രവിരുദ്ധ സമരം നടത്തുകയും ചെയ്യുന്ന ആളുകള്‍ കണ്ടുപഠിക്കേണ്ടതാണ് പ്രധാനമന്ത്രിയുടെ ശൈലി എന്നാണ് ഇക്കാര്യത്തിലെ ജനങ്ങളുടെ നിരീക്ഷണം. ബിജെപിക്കാരല്ലാത്ത വലിയൊരുവിഭാഗം മോദിയെ സ്വീകരിക്കാനെത്തിയത് മാറുന്ന കേരളത്തിന്റെ മുഖച്ഛായയാണ് കാണിക്കുന്നത്. കേരളത്തിന്റെ വികസനനത്തിന് എന്തുചെയ്യാന്‍ തയ്യാറാണെന്നുള്ള പരസ്യമായ നിലപാടാണ് മോദി നല്‍കിയ സന്ദേശമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ അതേവേഗയില്‍ ഓടുന്ന സര്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിന് ഇരട്ടി പ്രയോജനം ലഭിക്കുമായിരുന്നു. കേന്ദ്രം നല്‍കുന്ന പല ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം മുടങ്ങുകയാണ്. പരമ്പരാഗതരീതിയിലുള്ള ഭരണസംവിധാനമാണ് കേരളത്തില്‍ നടക്കുന്നത്. മോദി സര്‍ക്കാരിനൊപ്പം ഓടിയെത്താന്‍ ഒരു തരത്തിലും സാധിക്കാത്ത ഒട്ടും പ്രൊഫഷണലല്ലാത്ത മന്ത്രിക്കൂട്ടങ്ങളും ഉദ്യോഗസ്ഥവൃന്ദങ്ങളുമാണ് സംസ്ഥാനത്തെ വികസനം തടസപ്പെടുത്തുന്നത്. കേരളത്തിന്റെ താത്പര്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് മോദിയുടെ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com