'ജോലി ചെയ്താല്‍ കൂലി കൊടുക്കണം,കൂപ്പണ്‍ പോരാ; സമരം ചെയ്യാനുള്ള ശക്തി സിപിഐക്കില്ല'; കാനം രാജേന്ദ്രന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 02:32 PM  |  

Last Updated: 02nd September 2022 02:35 PM  |   A+A-   |  

kanamrajendran

ഫയല്‍ ചിത്രം

 

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാത്തതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അല്ലാതെ കൂപ്പണും റേഷനും കൊടുക്കുന്നത് ശരിയായ നിലപാടല്ല. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യാനുള്ള ആരോഗ്യം സിപിഐക്കില്ലെന്നും കാനം കണ്ണൂരില്‍ പറഞ്ഞു. 

'ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാത്തതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്‌മെന്റും സര്‍ക്കാരും ആലോചിക്കണം. അതല്ലാതെ കൂപ്പണ്‍ കൊടുക്കാം, റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ജോലി സമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂണിയനും യോജിക്കുന്നില്ലെന്നും'- കാനം പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയിലെ മൂന്നിലൊന്ന് നല്‍കാനാണ് സര്‍ക്കാരിനുള്ള ഹൈക്കോടതി നിര്‍ദേശം. ശമ്പള കുടിശികയുടെ ഒരു ഭാഗം കണ്‍സ്യുമര്‍ ഫെഡിന്റെ കൂപ്പണായി അനുവദിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടിക്ക് തിരിച്ചടി; വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ