തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പിടികിട്ടാപ്പുള്ളികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 12:53 PM  |  

Last Updated: 03rd September 2022 12:53 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് ഗുണ്ടാവേട്ട ശക്തമാക്കി പൊലീസ്. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത്. 

പുലര്‍ച്ചെ അഞ്ചു മുതല്‍ 9 വരെയായിരുന്നു റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 13 പേര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞവരാണെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോഡ് ആറുമാസത്തിനകം തകര്‍ന്നാല്‍ വിജിലന്‍സ് കേസ്; കരാറുകാരും ഉദ്യോഗസ്ഥരും കുടുങ്ങും, ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ