തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 03:12 PM  |  

Last Updated: 03rd September 2022 03:12 PM  |   A+A-   |  

tvm medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. 

ഇരുപതോളം ഡ്രൈവര്‍മാരാണ് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി; രണ്ടുപേരെ ജയില്‍ മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ