ലോകത്ത് നിന്ന് കമ്യൂണിസവും രാജ്യത്ത് നിന്ന് കോണ്‍ഗ്രസും അപ്രത്യക്ഷമാകും; കേരളത്തിലും താമര വിരിയും: അമിത് ഷാ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 06:01 PM  |  

Last Updated: 03rd September 2022 06:01 PM  |   A+A-   |  

Union Home Minister and BJP leader Amit Shahx

അമിത് ഷാ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന കമ്യൂണിസവും ഇല്ലാതാകുന്നു. കേരളത്തില്‍ ഇനി ഭാവി ബിജെപിക്കാണെന്നും അമിത് ഷാ പറഞ്ഞു. 

ബിജെപി സംഘടിപ്പിച്ച പട്ടിക ജാതി സംഗമത്തില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  അതിവേഗ റെയില്‍പാതയ്ക്കായി എം കെ സ്റ്റാലിന്‍; അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ഇടനാഴി വേണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ