ഒരു കുടുംബത്തിലെ നാലു പേര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 11:48 AM  |  

Last Updated: 03rd September 2022 11:48 AM  |   A+A-   |  

suicide attempt

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്കളായ അനഘ (17), അപര്‍ണ (13) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

രാജേഷ് ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'രാവിലെ റോഡില്‍ പുലി, ആക്രമിച്ചപ്പോള്‍ വാക്കത്തി കൊണ്ടു വീശി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ