ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ​ഗ്ലാസിൽ കൊടുക്കും; മൊബൈൽ ബാർ നടത്തിയ യുവതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2022 09:46 AM  |  

Last Updated: 04th September 2022 09:46 AM  |   A+A-   |  

dyfi leader and brother arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: മ​ദ്യശാലകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയിരുന്ന യുവതി പിടിയിൽ. രേഷ്മ (37) എന്ന യുവതിയാണ് അറസ്റ്റിലായത്. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചായിരുന്നു ഇവർ കച്ചവടം നടത്തിയിരുന്നത്. 

എറണാകുളം മാർക്കറ്റ് കനാൽ റോഡിൽ മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നു. 

കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവർത്തികൾ നിരീക്ഷിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നിന് ഇവരെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു . എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനൽ തുറന്നു നോക്കിയപ്പോൾ കണ്ടത് കൂറ്റൻ മുള്ളൻപന്നിയെ, മുറ്റത്ത് ഓടിനടക്കുന്നു; മുൾമുനയിൽ കുടുംബം, അവസാനം വലയിലാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ