മദ്യപാനത്തിനിടെ തര്‍ക്കം; മധ്യവയസ്‌കനെ സുഹൃത്ത് കുത്തിക്കൊന്നു

രവീന്ദ്രന്‍ നായരുടെ വീട്ടില്‍ പണിക്കെത്തിയ ആളെ കുഞ്ഞുമോന്‍ മറ്റൊരു പണിക്കായി വിളിച്ചു കൊണ്ടു പോയി. ഇതും തര്‍ക്കത്തിന് കാരണമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കട്ടച്ചിറയില്‍ മധ്യവയസ്‌കനെ സുഹൃത്ത് കുത്തിക്കൊന്നു. കട്ടച്ചിറ സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രവീന്ദ്രന്‍ നായരെ കിടങ്ങൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. രവീന്ദ്രന്‍ നായരും കൊല്ലപ്പെട്ട കുഞ്ഞുമോനും സുഹൃത്തുക്കളായിരുന്നു. രവീന്ദ്രന്‍ നായരുടെ വീട്ടില്‍ പണിക്കെത്തിയ ആളെ കുഞ്ഞുമോന്‍ മറ്റൊരു പണിക്കായി വിളിച്ചു കൊണ്ടു പോയി. ഇതും തര്‍ക്കത്തിന് കാരണമായി. 

ചൊവ്വാഴ്ച രാവിലെയും സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. മദ്യപാനത്തിനിടെ പലകാര്യങ്ങളും പറഞ്ഞ് തര്‍ക്കമുണ്ടാവുകയും പെട്ടെന്ന് തന്നെ കത്തിയെടുത്ത് കുഞ്ഞുമോന്റെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. കുഞ്ഞുമോന്റെ മൃതദേഹം പാലാ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com