സ്വര്‍ണവില വീണ്ടും കൂടി; 37,500 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 09:53 AM  |  

Last Updated: 06th September 2022 09:53 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വായ്പ ഉള്‍പ്പെടെ സേവനങ്ങള്‍, പുതിയ എസ്എംഎസ് സര്‍വീസുമായി എച്ച്ഡിഎഫ്‌സി ബാങ്ക്; വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ