വാളയാറില്‍ വന്‍ ലഹരിവേട്ട; രണ്ടുകോടി വില വരുന്ന എംഡിഎംഎ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 11:56 AM  |  

Last Updated: 06th September 2022 11:56 AM  |   A+A-   |  

Drugs

പ്രതീകാത്മക ചിത്രം

 

പാലക്കാട് : വാളയാര്‍ ചെക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട. ബസില്‍ കടത്തുകയായിരുന്ന 69 ഗ്രാം എംഡിഎംഎ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ടു കോടിയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

എറണാകുളം കുന്നത്തുനാട് സ്വദേശി ലിയോ ലിജോയ് ആണ് പിടിയിലായത്. ബെഗലൂരുവില്‍ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പരാതിയുമായി കുട്ടികള്‍ ആര്‍ടിഒയ്ക്ക് മുന്നില്‍, നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ