വെടിമരുന്നു കണ്ടുപിടിച്ച നൊബേലിന്റെ പേരിലുള്ള സമ്മാനം ടഗോര്‍ വാങ്ങരുതായിരുന്നു; ഒളിയമ്പെയ്ത് സച്ചിദാനന്ദന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th September 2022 03:37 PM  |  

Last Updated: 06th September 2022 03:37 PM  |   A+A-   |  

sachidanandan

സച്ചിദാനന്ദൻ /ഫയല്‍ ചിത്രം

 

തൃശൂര്‍: മഗ്‌സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നു മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിലക്കിയ സിപിഎം നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍. വെടിമരുന്നു കണ്ടുപിടിച്ച നൊബേലിന്റെ പേരിലുള്ള സമ്മാനം ടഗോര്‍ വാങ്ങരുതായിരുന്നെന്ന് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

റമോണ്‍ മഗ്‌സസെ കമ്യൂണിസ്റ്റ് ഒളിപ്പോരാളികളെ അടിച്ചമര്‍ത്തിയ ആളായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഇക്കാര്യം വാര്‍ത്തയായതിനു പിന്നാലെ നേതാക്കള്‍ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തിരുന്നു. 

താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നാകെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നു കെകെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുൂന്നു. രാഷ്ട്രീയക്കാര്‍ക്ക് ഈ ആവാര്‍ഡ് നല്‍കുന്നത് പതിവില്ലാത്തതിനാലാണ് പുരസ്‌കാര വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തുക. ഇത് തന്റെ വ്യക്തിപരമായി കാര്യമല്ല. പാര്‍ട്ടി കേന്ദ്രകമ്മറ്റിയുമായി ചര്‍ച്ചചെയ്തു. അതിന് ശേഷമാണ് അവാര്‍ഡ് വേണ്ടെന്ന് വച്ചത്. വ്യക്തി നിലയിലാണ് തന്നെ അവാര്‍ഡിന് പരിഗണിച്ചത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും ശൈലജ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കേരള എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 50,858 പേര്‍ക്ക് യോഗ്യത, വിശ്വനാഥ് ആനന്ദിന് ഒന്നാം റാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ