തെരുവുനായ പ്രശ്‌നം: ഹൈക്കോടതിക്ക് മുന്നില്‍ നഗരസഭ കൗണ്‍സിലറുടെ ശയനപ്രദക്ഷിണം

സംസ്ഥാനം നേരിടുന്ന വലിയൊരു വിഷയമാണ് തെരുവുനായ പ്രശ്നമെന്ന് കൗൺസിലർ പറഞ്ഞു
കൗണ്‍സിലറുടെ ശയനപ്രദക്ഷിണം/ ടിവി ദൃശ്യം
കൗണ്‍സിലറുടെ ശയനപ്രദക്ഷിണം/ ടിവി ദൃശ്യം

കൊച്ചി: തെരുവുനായ പ്രശ്‌നത്തില്‍ നീതിപീഠത്തിന്റെ ഇടപെടല്‍ തേടി നഗരസഭ കൗണ്‍സിലര്‍ ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി. പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഇദ്ദേഹം. 

സംസ്ഥാനം നേരിടുന്ന വലിയൊരു വിഷയമാണ് തെരുവുനായ പ്രശ്‌നം. കുട്ടികള്‍ക്കും അമ്മമാര്‍ക്കും അടക്കം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇതില്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ജില്‍സ് പെരിയപുറം കുറ്റപ്പെടുത്തി. 

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ ഇടപെടല്‍ പ്രതീക്ഷിക്കുന്നില്ലെന്നും, നീതിപീഠത്തില്‍ നിന്നും നല്ല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരുവുനായ പ്രശ്‌നത്തില്‍ അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധസൂചകമായാണ് ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തുന്നതെന്നും ജില്‍സ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com