അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടിരുന്നു; മരണകാരണം കണ്ണിലേറ്റ കടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 09:46 PM  |  

Last Updated: 07th September 2022 09:46 PM  |   A+A-   |  

abhirami

അഭിരാമി

 


പത്തനംതിട്ട: റാന്നി പെരുനാട് നായയുടെ കടിയേറ്റു മരിച്ച അഭിരാമിയുടെ പരിശോധനാഫലം ലഭിച്ചു. കുട്ടിയുടെ ശരീരത്തില്‍ മികച്ച രീതിയില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതായത് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുന്‍പു തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

മരിക്കുന്നതിനു മുന്‍പുതന്നെ അഭിമാരിക്ക് മൂന്നു വാക്‌സീനും നല്‍കിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നല്‍കുന്ന സൂചന.

വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ രൂപപ്പെടുകയാണ് ചെയ്യുക. ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണു പരിശോധനയില്‍ കണ്ടെത്തിയത്. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു സംസ്ഥാനത്ത് വലിയ തോതില്‍ ആശങ്കകള്‍ ഉയരുന്നതിനിടെയാണു നിര്‍ണായകമായ ഈ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീണ്ടും തെരുവുനായ ആക്രമണം; ഇടുക്കിയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ