പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബീജിങ്ങിനും ഷാങ്ഹായിക്കും ഒപ്പം തൃശൂരും നിലമ്പൂരും; യുനസ്‌കോ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംപിടിച്ച് കേരളത്തിലെ നഗരങ്ങള്‍

നഗരങ്ങളുടെ വികസനത്തിന് ആഗോളതലത്തില്‍ സഹായം നല്‍കുന്ന ശൃംഖലയാണ് യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പദ്ധതി

യുനസ്‌കോ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംപിടിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍. തൃശൂരും നിലമ്പൂരൂമാണ് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര
സാംസ്‌കാരിക വിഭാഗമായ യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഈ രണ്ട് നഗരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 

ബീജിങ്, ഷാങ്ഹായി, ഹംബര്‍ഗ്, ഏഥന്‍സ് തുടങ്ങിയ വികസിത നഗരങ്ങള്‍ക്കൊപ്പമാണ് തൃശൂരും നിലമ്പൂരും ഇടംപിടിച്ചിരിക്കുന്നത്. നഗരങ്ങളുടെ വികസനത്തിന് ആഗോളതലത്തില്‍ സഹായം നല്‍കുന്ന ശൃംഖലയാണ് യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പദ്ധതി. ഈ പട്ടികയിലുള്ള നഗരങ്ങള്‍ക്ക് പരസ്പരം വികസന കാര്യങ്ങളില്‍ നിര്‍ദേശങ്ങളും സഹായങ്ങളും കൈമാറാന്‍ സാധിക്കും. 

44 രാജ്യങ്ങളില്‍ നിന്നായി 77 നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ എക്കോ ടൂറിസം മേഖലയില്‍ പ്രധാന സംഭാവന നല്‍കുന്ന സ്ഥലമാണ് നിലമ്പൂര്‍.  കാര്‍ഷിക, കരകൗശല മേഖലയ്ക്ക് ആവശ്യമായ സഹായങ്ങളും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹായങ്ങളും ലേണിങ് സിറ്റീസ് പദ്ധതിയിലൂടെ നിലമ്പൂരിന് നേടിയെടുക്കാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com