അഷ്ടബന്ധക്കൂട്ട് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 07:53 PM  |  

Last Updated: 07th September 2022 07:53 PM  |   A+A-   |  

guruvayoor

അഷ്ടബന്ധക്കൂട്ട് സമര്‍പ്പണം

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഗ്രഹം ഉറപ്പിക്കാനുള്ള പാരമ്പര്യ ഔഷധ പശ കൂട്ടായ അഷ്ടബന്ധം ഭഗവാന് സമര്‍പ്പിച്ചു.  ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദര്‍ മൂസതിന്റെ നേതൃത്വത്തിലായിരുന്നു അഷ്ട ബന്ധം തയ്യാറാക്കിയത്.  അഷ്ട ബന്ധം മണ്‍കലത്തില്‍ ശംഖു പൊടിയിട്ട് വസ്ത്രത്താല്‍ ആവരണം ചെയ്താണെത്തിച്ചത്. 

പന്തീരടി പൂജയ്ക്ക് ശേഷം ചിറയത്ത് ഇല്ലത്തെ സുന്ദര്‍ ശര്‍മ, സുരേഷ് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് അഷ്ടബന്ധക്കൂട്ട് സോപാനപ്പടിയില്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ വികെ വിജയന്‍, ഭരണ സമിതി അംഗം പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 41 ദിവസത്തെ പരിശ്രമഫലമായി തയ്യാറാക്കിയതാണ് ഈ അഷ്ടബന്ധക്കൂട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ദര്‍ശനസായൂജ്യം'; ഗുരുവായൂരപ്പന് നൂറ് കണക്കിന് ഭക്തര്‍ കാഴ്ചക്കുല സമര്‍പ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ