കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം; നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 09:55 PM  |  

Last Updated: 07th September 2022 09:55 PM  |   A+A-   |  

pinarayi modi meeting

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 11.17 കിലോ മീറ്റര്‍ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി സെപ്തംബര്‍ ഒന്നിന് നിര്‍വഹിച്ചിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മെട്രോ റെയില്‍ രണ്ടാംഘട്ടം കേരളത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ലാകും. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐടി പ്രൊഫഷണലുകള്‍ക്കും യുവ തലമുറയ്ക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ