വീണ്ടും തെരുവുനായ ആക്രമണം; ഇടുക്കിയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 08:29 PM  |  

Last Updated: 07th September 2022 08:30 PM  |   A+A-   |  

stray dogs attacks

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ കട്ടപ്പന താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കാട്ടാക്കടയിലും മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്‌റ്റോപ്പില്‍ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡില്‍ ബസ് കാത്തുനിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്നുപോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു.

മൂന്നു പേരെയും പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവു നായ ആക്രമണമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ