നഗരമധ്യത്തില്‍ സ്ത്രീകളെ അശ്ലീലം വിളിച്ചു; 3 യുവാക്കള്‍ പിടിയില്‍; ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റത്തിനും ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2022 10:13 PM  |  

Last Updated: 07th September 2022 10:16 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: നഗരമധ്യത്തില്‍ വച്ച് സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് വാഹനം കാത്തു നില്‍ക്കുകയായിരുന്ന വനിതാ അഭിഭാഷകയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും യുവാക്കള്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. 

ഇതിനെ യുവതികള്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് നേരെ യുവാക്കള്‍ കയ്യേറ്റ ശ്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ നിലവില്‍ സ്‌റ്റേഷനിലാണുള്ളത്. അഭിഭാഷകയുടെ പരാതി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ