സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങിയ 55കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു. 

കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ് എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.

അണുബാധയെ തുടര്‍ന്നുള്ള ഗുരുതര രോഗം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നി.  സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും മരണം സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com