ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് വീട്ടിലെത്തിയപ്പോള്‍ രക്തസ്രാവം; അമ്മയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; ഗര്‍ഭം അറിഞ്ഞില്ലെന്ന് കുടുംബം

യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് വീട്ടില്‍പ്പോയി. എന്നാല്‍ വീട്ടിലെത്തിയശേഷം രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു. 

എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നു. ആലപ്പുഴ തുമ്പോളി വികസനജംഗ്ഷനു സമീപം പൊന്തക്കാട്ടിലാണ് രാവിലെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ജനിച്ചിട്ട് അധികസമയമാകാത്ത പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കാടുപിടിച്ച പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. 

ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട അതിഥിതൊഴിലാളി തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും അറിയിക്കുകയും കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com