മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്; കോടിയേരിയെ സന്ദര്‍ശിക്കും

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനാണ് പിണറായി വിജയന്റെ സന്ദര്‍ശനം. ഇന്നു പകല്‍ മുഴുവന്‍ പിണറായി കോടിയേരിക്കൊപ്പം ചെലവഴിക്കുമെന്നാണ് സൂചന. 

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. 

കഴിഞ്ഞദിവസം എംബി രാജേഷ്, എ എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി ഒഴിഞ്ഞതിനെത്തുടര്‍ന്ന് എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com