സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; എതിര്‍ത്ത് യുപി സര്‍ക്കാര്‍ 

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക
സിദ്ധിഖ് കാപ്പന്‍/ഫയല്‍
സിദ്ധിഖ് കാപ്പന്‍/ഫയല്‍

ന്യൂഡല്‍ഹി: അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹാഥ് രസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ധിഖ് കാപ്പനെ രാജ്യദ്രാഹക്കുറ്റം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കുന്നതിനെ യുപി സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിനായിനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പന്‍. അറസ്റ്റിന് മുന്‍പായി ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെനും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലുണ്ട്.

സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. 

അതേസമയം പത്രപ്രവര്‍ത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും സിദ്ധിഖ് കാപ്പന്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സിദ്ധിഖ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com