കഴക്കൂട്ടത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തി; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 10:15 PM  |  

Last Updated: 09th September 2022 10:15 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.

സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ