വീട്ടമ്മയെ നടുറോഡിൽ കടന്നു പിടിച്ചു, മർദ്ദനം; 55കാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 09:00 PM  |  

Last Updated: 10th September 2022 09:51 PM  |   A+A-   |  

mob_attack12

പ്രതീകാത്മക ചിത്രം

 

കൊല്ലം: വീട്ടമ്മയെ പൊതുനിരത്തിൽ തടഞ്ഞു നിർത്തി മർദ്ദിച്ച 55കാരൻ അറസ്റ്റില്‍. ഏരൂര്‍ നെട്ടയം അനൂപ്‌ മന്ദിരത്തില്‍ അനിരുദ്ധന്‍ ആണ് പിടിയിലായത്.

ഏരൂർ കോണത്ത് ജം​ഗ്ഷനില്‍ വച്ച് ഇയാള്‍ വീട്ടമ്മയെ പരസ്യമായി കടന്നു പിടിക്കുകയായിരുന്നു. എതിര്‍ത്ത വീട്ടമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ചു മര്‍ദ്ദിച്ചു. ഇതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അസുഖബാധിതയായ ഏരൂര്‍ സ്വദേശിനിയെ അനിരുദ്ധൻ പലപ്പോഴായി ശല്യം ചെയ്തിരുന്നു. മുമ്പ് വീട്ടിനുള്ളില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. എതിർത്ത വീട്ടമ്മ ഇയാളെ താക്കീത് ചെയ്തിരുന്നതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദുബൈ-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ