വെടിവച്ചത് നാവികസേനയോ?; ഐഎന്‍എസ് ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് പരിശോധന, തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 05:12 PM  |  

Last Updated: 10th September 2022 05:17 PM  |   A+A-   |  

kochi_shoot

പരിക്കേറ്റ സെബാസ്റ്റ്യന്‍/ ടിവി ദൃശ്യം

 

കൊച്ചി: കടലില്‍ ബോട്ടില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാലിസ്റ്റിക് വിദഗ്ധയുടെ നേതൃത്വത്തിലാണ് പരിശോധന. വെടിവച്ചത് നാവികസേനയാണോ എന്ന് ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. 

സംഭവസമയത്ത് നേവി ഓഫീസര്‍മാരുടെ വെടിവയ്പ് പരിശീലനം നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാലിസ്റ്റിക് വിദഗ്ധയുടെ നേതൃത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് ബാലിസ്റ്റിക് പരിശോധന നടത്തുന്നത്. അതിനിടെ, പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാന്‍ നാവികസേനയോട് പൊലീസ് നിര്‍ദേശിച്ചു. അഞ്ചു തോക്കുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.ഇന്‍സാസ് തോക്കുകളാണ് പരിശീലനത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സ്ഥലം ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായാണ്. കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വെടിയേറ്റതെന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. 700 മീറ്റര്‍ പരിധിയില്‍ വരെ ജീവഹാനി സംഭവിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊലപാതകത്തിന് പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മുന്‍വൈരാഗ്യമെന്നും പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ