ജാതീയതയുടെ രാഷ്ട്രീയവത്കരണം നടക്കുന്നു; ഗുരുചിന്ത മത വിദ്വേഷങ്ങൾക്കെതിരെയുള്ള ഒറ്റമൂലിയെന്ന് മുഖ്യമന്ത്രി 

ഗുരുചിന്ത മത വിദ്വേഷങ്ങൾക്കെതിരെയുള്ള ഒറ്റമൂലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം:   ഗുരുചിന്ത മത വിദ്വേഷങ്ങൾക്കെതിരെയുള്ള ഒറ്റമൂലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട് കടന്ന് അടുത്ത നൂറ്റാണ്ടിലേക്ക് കടന്നുവെന്നും ഗുരുവിന് സമാനമായി ഗുരു മാത്രമാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ വെളിച്ചം പടർത്തിക്കൊണ്ടിരിക്കും. ഒരിക്കലും കാലഹരണപ്പെടാത്ത വെളിച്ചമായി ഗുരുചിന്ത നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ചെമ്പഴന്തിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ മഹത്വം വേണ്ട പോലെ മനസിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കിൽ അതാണ് വലിയ ഗുരുനിന്ദ. ഇഎംഎസും വി ടി ഭട്ടതിരിപ്പാടും ഗുരു ചിന്തയിൽ പ്രചോദിതരായിട്ടുണ്ട്. നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇവർ ഇറങ്ങി പുറപ്പെട്ടതിനു പിന്നിൽ ഈ പ്രചോദനമുണ്ട്. അനാചാരങ്ങളെ എതിർത്തയാളാണ് ഗുരു. ജാതീയതയുടെ രാഷ്ട്രീയവത്കരണം നടക്കുന്നുവെന്നും ഈ ഘട്ടത്തിൽ ഗുരുവിന്റെ ആശയങ്ങൾക്ക് ആഗോള പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com