പുലിക്കളി നാളെത്തന്നെ, മാറ്റില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 12:30 PM  |  

Last Updated: 10th September 2022 12:32 PM  |   A+A-   |  

8puli_EPS_lar

ഫയല്‍ ചിത്രം

 

തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. 

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. ജില്ലാ കലക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. 

പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അമ്മയും  മകളും പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ