പഴയ തുണികൾ ചോദിച്ച് വീട്ടിലെത്തി, വയോധികയുടെ സ്വർണമാല പൊട്ടിച്ചു; പ്രതി പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 10:38 PM  |  

Last Updated: 10th September 2022 10:38 PM  |   A+A-   |  

gold robbery case

പ്രതീകാത്മക ചിത്രം

 

കൊച്ചി: പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.

പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുൻവശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

വർഷങ്ങളായി പ്രതി കുടുംബാവുമൊത്ത് കേരളത്തിലാണ് താമസം. പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകക്ക് താമസിക്കുന്ന ഇയാൾ തട്ടിയെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. ഇത്  പൊലീസ് കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ