ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; ജലമേള രണ്ടു വർഷത്തിനു ശേഷം 

ഉച്ചയ്ക്ക് ഒരുമണിക്കാണ് വള്ളംകളിയുടെ ഫ്ളാ​ഗ് ഓഫ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: ചരിത്രപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജലമേളയും മന്നം ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് വള്ളംകളിയുടെ ഫ്ളാ​ഗ് ഓഫ്. കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,  സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുളള 52 പള്ളിയോട കരകളുടെയും ഓണവും പൂരവും എല്ലാം ഇന്നാണ്. രാവിലെ ഒമ്പതിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പകർന്നു കൊണ്ടുവരുന്ന ദീപം സത്ര കടവിൽ വേദിയിലെ നില വിളക്കിലേക്ക് പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ജല ഘോഷയാത്രയിലും മത്സര വള്ളംകളിയിലും അണിനിരക്കുന്നത്. മത്സര വള്ളംകളിയുടെ ആദ്യപാദത്തിൽ പരമ്പരാഗത ശൈലിക്കാണ് പ്രാധാന്യം. രണ്ടാംഘട്ടത്തിൽ വേഗവും മാറ്റുരയ്ക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com