കെഎസ്ആർടിസി ബസ് ദേഹത്തുകൂടി കയറിയിറങ്ങി; ബൈക്ക് യാത്രികൻ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 09:32 AM  |  

Last Updated: 11th September 2022 09:32 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം


തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലോരിൽ ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെയായിരുന്നു അപകടം. തൃക്കൂരിൽ വാടകയ്ക്കു താമസിക്കുന്ന നിഖിൽ (30) ആണു മരിച്ചത്. 

ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നിഖിലിന്റെ ദേഹത്തുകൂടി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തു‌വച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അർബുദരോ​ഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തി, സ്വാഭാവിക മരണമെന്ന് വിശ്വസിപ്പിച്ചു, ചുരുളഴിച്ചത് തലയിലെ മുറിവ്; കൊച്ചുമകൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ