കോഴിക്കോട്ട് നഗരത്തിലും തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 05:29 PM  |  

Last Updated: 11th September 2022 05:29 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: നാദാപുരത്തിന് പുറമേ കോഴിക്കോട്ടെ നഗര പ്രദേശമായ അരക്കിണറിലും തെരുവുനായ ആക്രമണം. രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഷാജുദ്ദീന്‍, ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയായ വൈഗ, ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. 

ഉച്ചതിരിഞ്ഞ് 3 30 ഓടേ സ്‌കൂളിന് സമീപമാണ് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. 

കുട്ടികളുടെ കാലിന്റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്. നായ ഓടിപ്പോയി. നാദാപുരത്ത് സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ, പന്ത്രണ്ട് വയസുകാരനാണ് കടിയേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കടയില്‍ നിന്ന് മടങ്ങവേ തെരുവുനായ ആക്രമണം; പന്ത്രണ്ടുകാരന്റെ കൈയിലും തുടയിലും കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ