ചാലക്കുടിയിൽ ചുഴലിക്കാറ്റ്; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 08:16 AM  |  

Last Updated: 12th September 2022 08:16 AM  |   A+A-   |  

cyclone

പ്രതീകാത്മക ചിത്രം

 

തൃശൂർ: ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.

ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. 

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്; ആളുകളെ പുറത്തെടുക്കുന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ