തീവ്രന്യൂനമർദ്ദം ശക്തി കുറയും; ഇന്നത്തോടെ മഴ മാറിയേക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 07:32 AM  |  

Last Updated: 12th September 2022 07:32 AM  |   A+A-   |  

rain_students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തെക്കു ഒഡിഷ തീരത്തിന് സമീപമുള്ള തീവ്രന്യൂനമർദ്ദം ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയും. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. അറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 

കേരള-കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരം അതിനോട് ചേർന്നുള്ള മധ്യ - കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് - കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതേസമയം ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധനത്തിനു തടസ്സമില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സ്പീക്കർ തെരഞ്ഞെടുപ്പ്; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ